LiveTV

Live

National

ആവേശം കുറച്ച് കൂടിപ്പോയി... അട്ടാരി - വാഗ അതിര്‍ത്തിയിലെ ചടങ്ങിനിടെ പാക് സൈനികന്റെ തലപ്പാവ് ഊരിത്തെറിച്ചപ്പോള്‍...

കാല്‍ വായുവില്‍ ഉയര്‍ത്തി തറയില്‍ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട പാക് സൈനികന്റെ തലപ്പാവ് ഊരിപ്പോകുകയായിരുന്നു. 

ആവേശം കുറച്ച് കൂടിപ്പോയി... അട്ടാരി - വാഗ അതിര്‍ത്തിയിലെ ചടങ്ങിനിടെ പാക് സൈനികന്റെ തലപ്പാവ് ഊരിത്തെറിച്ചപ്പോള്‍...

കശ്മീരിന്റെ പേരില്‍ ഇന്ത്യ - പാകിസ്താന്‍ ബന്ധം വഷളായ സാഹചര്യത്തിലും അട്ടാരി - വാഗ അതിര്‍ത്തിയില്‍ നടന്ന സൈനിക ചടങ്ങിനിടെ പാക് സൈനികന്റെ തലപ്പാര് ഊരിത്തെറിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

അതിര്‍ത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിനിടെ അടിതെറ്റിയ പാക് സൈനികന്റെ തലപ്പാവ് ഊരിത്തെറിക്കുന്നതാണ് വീഡിയോയില്‍. കാല്‍ വായുവില്‍ ഉയര്‍ത്തി തറയില്‍ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട പാക് സൈനികന്റെ തലപ്പാവ് ഊരിപ്പോകുകയായിരുന്നു. എന്നാല്‍ തലപ്പാവ് നിലത്തുവീഴാതെ സൈനികന്‍ പിടിയിലൊതുക്കുന്നത് വീഡിയോയില്‍ കാണാം. പാക് സൈനികരുടെ അടിതെറ്റിത്തുടങ്ങിയെന്ന തലക്കെട്ടുകളോടെയാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

വീഡിയോ കാണാം