LiveTV

Live

National

പെഹ്‍ലുഖാന്‍ ആള്‍ക്കൂട്ട കൊലപാതകം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും

പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കും

പെഹ്‍ലുഖാന്‍ ആള്‍ക്കൂട്ട കൊലപാതകം:  പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും

പെഹ്‍ലുഖാനെ ആള്‍കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു . പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കും.

2017 ല്‍ രാജസ്ഥാനിലെ ആല്‍വാറില്‍ വച്ച് ആള്‍ക്കൂട്ടം പെഹ്ലൂഖാനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് നടപടി. വിചാരണകോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു