LiveTV

Live

National

കോൺഗ്രസിൽ നിന്ന് കൂറുമാറി ബി.ജെ.പിയിലെത്തിയ എം.എൽ.എക്ക് 10 കോടിയുടെ ആഡംബര കാർ

നാഗരാജ് റോൾസ് റോയ്സിനൊപ്പം നിൽക്കുന്ന ചിത്രം കോൺഗ്രസ് നേതാവ് നിവേദിത് ആണ് പോസ്റ്റ് ചെയ്തത്. ചിത്രം പുറത്തു വന്നതോടെ സംഭവം വിവാദമാകുകയായിരുന്നു.

കോൺഗ്രസിൽ നിന്ന് കൂറുമാറി ബി.ജെ.പിയിലെത്തിയ എം.എൽ.എക്ക് 10 കോടിയുടെ ആഡംബര കാർ

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബി.ജെ.പിയിലേക്ക് പോയ എം.എല്‍.എയ്ക്ക് 10 കോടിയുടെ ആഡംബര കാര്‍. മുന്‍ എം.എല്‍.എ നാഗരാജാണ് തന്റെ അത്യാഡംബര കാറില്‍ ഇപ്പോള്‍ നഗരം ചുറ്റുന്നത്. ഇന്ത്യയിൽ ലഭ്യമാവുന്ന റോൾസ് റോയ്
സിന്റെ ഏറ്റവും വില കൂടിയ മോഡലാണിത്. ഈ വാഹനം സ്വന്തമാക്കിയതോടെ ഏറ്റവും വിലകൂടിയ കാറുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയകാരുടെ നിരയിലേക്ക് നാഗരാജുമെത്തി.

നാഗരാജ് റോൾസ് റോയ്സിനൊപ്പം നിൽക്കുന്ന ചിത്രം കോൺഗ്രസ് നേതാവ് നിവേദിത് ആണ് പോസ്റ്റ് ചെയ്തത്. ചിത്രം പുറത്തു വന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. പുതിയ കാറില്‍ നാഗരാജ് ആദ്യം കാണാനെത്തിയത് മുഖ്യമന്ത്രി യെദ്യൂരപ്പയെയാണ് എന്നും വാര്‍ത്തകളുണ്ട്.

അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് 1000 കോടിയിലധികം ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ നാഗരാജിന്റെ ഈ വാഹനം സ്വന്തമാക്കൽ അത്ര അദ്ഭുതകരമായ സംഭവമല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ കോടികള്‍ എറിഞ്ഞ് എം.എല്‍.എമാരെ ബി.ജെ.പി സ്വന്തമാക്കിയെന്നും അക്കാര്യം തെളിയിക്കുന്നതാണ് നാഗരാജിന്റെ ആഡംബര കാറുമെന്നാണ് സമൂഹമാധ്യമങ്ങില്‍ പ്രചരിക്കുന്നത്.