LiveTV

Live

National

ഡല്‍ഹി എയിംസില്‍ വന്‍ തീപിടുത്തം; ആളപായമില്ല

ഡല്‍ഹി എയിംസില്‍ വന്‍ തീപിടുത്തം; ആളപായമില്ല

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. രണ്ടാം നിലയില്‍ എമര്‍ജന്‍സി വാര്‍ഡിന് സമീപത്തുനിന്നാണ് തീപടര്‍ന്നത്. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം. വൈകീട്ട് അഞ്ചരയോടെയാണ് ഡല്‍ഹി എയിംസ് ആശുപത്രിയിലെ രണ്ടാം നിലയില്‍ എമര്‍ജന്‍സി വാര്‍ഡിന് സമീപത്തുനിന്ന് തീപടര്‍ന്നത്.

മൂന്നാം നിലയിലേക്കും തീ പടര്‍ന്നു. മുപ്പതിനാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീഅണച്ചത്. പുക പടര്‍ന്നതിനാല്‍ അത്യാഹിത വിഭാഗത്തിലേയും സമീപ മുറികളില്‍ ഉള്ളവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. റിസേര്‍ച്ച് ലാബും ഡോക്ടര്‍മാരുടെ മുറികളും അടക്കമുള്ളവയാണ് തീപിടിച്ച ഭാഗത്തുള്ളത്. ശനിയാഴ്ച ഉച്ചവരെമാത്രമാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ വലിയ അപകടം ഒഴിവായി. തീ നിയന്ത്രണ വിധേയമായ വിവരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.