LiveTV

Live

National

കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെതിരായ ഹരജി നിലനില്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

അതേസമയം, കശ്മീരില്‍ ദിനംപ്രതി നിയന്ത്രണം കുറക്കുകയാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു

കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെതിരായ ഹരജി നിലനില്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെതിരായ ഹരജി നിലനില്‍ക്കില്ലെന്ന് ഹരജിക്കാരന്‍ എം.എല്‍ ശര്‍മയോട് ചീഫ് ജസ്റ്റിസ്. ഹര്‍ജി തളളാത്തത് ഇതേ വിഷയത്തിലെ മറ്റുള്ള ഹര്‍ജികളെ ബാധിക്കുന്നതിനാലാണെന്നും കോടതി വ്യക്തമാക്കി. വിഷയത്തിലെ നാല് ഹരജികളിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രറി ഓഫീസര്‍ അറിയിച്ചു.

അതേസമയം, കശ്മീരില്‍ ദിനംപ്രതി നിയന്ത്രണം കുറക്കുകയാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കശ്മീര്‍ വിഷയത്തിലെ എല്ലാ ഹര്‍ജികളും ഒന്നിച്ച് പരിഗണിക്കാന്‍ മാറ്റി.