LiveTV

Live

National

സമ്പദ്ഘടന തകർച്ചയിൽ; പ്രധാനമന്ത്രി റിപ്പോർട്ട് തേടി

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രധാനമന്ത്രിയെ കണ്ട് സാഹചര്യം ബോധിപ്പിച്ചു.

 സമ്പദ്ഘടന തകർച്ചയിൽ; പ്രധാനമന്ത്രി റിപ്പോർട്ട് തേടി

സമ്പദ്ഘടനയിലെ മാന്ദ്യം ‍സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട്‌ തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്‌ച നടത്തി പ്രശ്ന പരിഹാരത്തിനായുള്ള ഹ്രസ്വകാല നടപടികള്‍ ചര്‍ച്ച ചെയ്തു.

രണ്ടാം മോദി സര്‍ക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് രാജ്യത്തെ സമ്പദ്ഘടനയുടെ തകര്‍ച്ച. ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്ന പ്രചാരണത്തിനിടെ വന്ന സാമ്പത്തിക മാന്ദ്യം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യമുണ്ടാക്കിയ വലിയ തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ വന്നു തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തേടിയത്.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രധാനമന്ത്രിയെ കണ്ട് സാഹചര്യം ബോധിപ്പിച്ചു. മേഖല തിരിച്ച് വിശദമായ ചര്‍ച്ചയും പരിഹാര നിര്‍ദേശങ്ങളുടെ വിശകലനവും നടന്നു. വിവിധ മേഖലകളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചകഴുടെ വിവരങ്ങളും ധനമന്ത്രി വിശദീകരിച്ചു. ഇവയുടെയെല്ലാം ഉള്ളടക്കമാകും ഇനി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ടായി നല്‍കുക.

സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചക്ക് ഉതകുന്ന നയപ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാഹന വിപണി ശക്തിപ്പെടുത്താന്‍ ജി.എസ്.ടി ഇളവ് നല്‍കിയേക്കും. ഇനി വരുന്ന ജി.എസ്.ടി കൌണ്‍സില്‍ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നാണ് വിവരം.