LiveTV

Live

National

‘കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലിട്ടിരിക്കുന്നു’ അമിത് ഷാക്ക് മെഹബൂബ മുഫ്തിയുടെ മകളുടെ കത്ത്

‘കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലിട്ടിരിക്കുന്നു’ അമിത് ഷാക്ക് മെഹബൂബ മുഫ്തിയുടെ മകളുടെ കത്ത്

കശ്മീരികള്‍ നേരിടുന്ന ദുരവസ്ഥകള്‍ വിവരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ ജാവേദിന്റെ കത്ത്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും തടഞ്ഞ് കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലടച്ചിരിക്കുകയാണെന്നും മാധ്യമങ്ങളോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭീഷണിയുണ്ടെന്നും ഇല്‍തിജയുടെ കത്തിലും പുറത്തുവന്ന ശബ്ദസന്ദേശത്തിലും പറയുന്നു.

‘കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലിട്ടിരിക്കുന്നു’ അമിത് ഷാക്ക് മെഹബൂബ മുഫ്തിയുടെ മകളുടെ കത്ത്

മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ഇല്‍തിജ നേരത്തെ തന്നെ ഒരു ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

'ഇന്ന് രാജ്യമെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ മൃഗങ്ങളെ പോലെ കുട്ടിലടച്ചിരിക്കുകയാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് പോലും വിലകല്‍പിക്കുന്നില്ല.' ഇല്‍തിജ കത്തില്‍ പറയുന്നു.

തന്റെ സന്ദര്‍ശകരെ ഗേറ്റില്‍ നിന്ന് തിരിച്ചയക്കുന്ന കാര്യം പോലും അറിയുന്നില്ലെന്ന് പറയുന്ന ഇല്‍തിജ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. എന്തിനാണ് വീട്ടുതടങ്കലില്‍ വെച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്നാണ് ഇല്‍തിജ ആവശ്യപ്പെടുന്നത്.

മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്ന കാരണത്താലാണ് വീട്ടുതടങ്കലെന്ന് സൈന്യം പറഞ്ഞെന്നും വീണ്ടും മാധ്യമങ്ങളോട് ബന്ധപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിയുണ്ടെന്നും ഇല്‍തിജ കത്തില്‍ വ്യക്തമാക്കുന്നു.

കശിമീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തി സമ്പൂര്‍ണ നിയന്ത്രണം 12 ദിവസം പിന്നിട്ടിരിക്കുകയാണ്. അതേസമയം തിങ്കളാഴ്ച മുതല്‍ ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ക്കും നിരോധനാജ്ഞക്കും ഇളവ് അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയവ തിങ്കളാഴ്ച തുറന്നേക്കും. നിലവിലെ സാഹചര്യം പ്രാദേശിക ഭരണംകൂടം പരിശോധിച്ച് വരികയാണ്.