LiveTV

Live

National

പണം പിന്‍വലിക്കാനല്ലാത്ത എ.ടി.എം ഇടപാടുകള്‍ സൗജന്യം 

സാങ്കേതികമായ കാരണങ്ങൾ കൊണ്ടോ പിൻ തെറ്റിയത് കൊണ്ടോ എ.ടി.എമ്മിൽ പണം ഇല്ലാത്തത് കൊണ്ടോ എ.ടി.എമ്മിൽ നിന്ന് പണം ലഭിക്കാതിരുന്നാൽ അത് ഇടപാടായി കണക്കാക്കില്ല.

പണം പിന്‍വലിക്കാനല്ലാത്ത എ.ടി.എം ഇടപാടുകള്‍ സൗജന്യം 

പണം പിന്‍വലിക്കല്‍ അല്ലാത്ത എ.ടി.എം ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക്. എ.ടി.എം കാർഡ് നൽകിയ അതേ ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് ബാലന്‍സ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കല്‍, പണം കൈമാറ്റം ചെയ്യല്‍ എന്നിവ സൌജന്യമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്.

സാങ്കേതികമായ കാരണങ്ങൾ കൊണ്ടോ പിൻ തെറ്റിയത് കൊണ്ടോ എ.ടി.എമ്മിൽ പണം ഇല്ലാത്തത് കൊണ്ടോ എ.ടി.എമ്മിൽ നിന്ന് പണം ലഭിക്കാതിരുന്നാൽ അത് ഇടപാടായി കണക്കാക്കില്ല. ഇത്തരം ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കുകയോ സൗജന്യ ഇടപാടുകളിൽ കുറവ് വരുത്തുകയോ ചെയ്യില്ല. മാത്രമല്ല എ.ടി.എം കാർഡ് നൽകിയ അതേ ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് ബാലൻസ് നോക്കുകയോ ചെക്ക് ബുക്കിന് അപേക്ഷിക്കുകയോ പണം ട്രാൻസ്ഫർ ചെയ്യുകയോ ചെയ്താൽ അതിനും സർവീസ് ചാർജ് ഈടാക്കാനോ അഞ്ച് സൗജന്യ ഇടപാടുകളിൽ കുറവ് വരുത്താനോ പാടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.