LiveTV

Live

National

‘ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍’; വൈറലായി കുഞ്ഞു പ്രിയങ്കയുടെയും രാഹുലിന്‍റെയും ഫോട്ടോ

സഹോദരീ സഹോദര ബന്ധം ആഘോഷിക്കുന്ന രക്ഷാ ബന്ധന്‍ ദിനത്തിലാണ് പ്രിയങ്കയുടെ ട്വീറ്റ്.

‘ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍’; വൈറലായി കുഞ്ഞു പ്രിയങ്കയുടെയും രാഹുലിന്‍റെയും ഫോട്ടോ

കുഞ്ഞു പ്രിയങ്കയുടെയും കുഞ്ഞു രാഹുലിന്‍റെയും ഫോട്ടോ ട്വിറ്ററില്‍ തരംഗമാവുകയാണ്. പ്രിയങ്ക ഗാന്ധിയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. 'ലോകത്തില്‍ വച്ചേറ്റവും നല്ല സഹോദരന്‍. ഇപ്പോഴും മാറ്റമൊന്നുമില്ല' എന്ന കുറിപ്പോടെയാണ് പ്രിയങ്ക കുട്ടിക്കാല ചിത്രം ട്വീറ്റ് ചെയ്തത്. സഹോദരീ സഹോദര ബന്ധം ആഘോഷിക്കുന്ന രക്ഷാ ബന്ധന്‍ ദിനത്തിലാണ് പ്രിയങ്കയുടെ ട്വീറ്റ്.

പ്രിയങ്കയാണ് തന്‍റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് രാഹുലും നേരത്തെ പറഞ്ഞിട്ടുണ്ട്. പരസ്പരം നന്നായി മനസ്സിലാക്കുന്നവരാണ് താനും പ്രിയങ്കയുമെന്നും തർക്കത്തിനോ വാദപ്രതിവാദത്തിനോ ഉള്ള സാഹചര്യം ഉണ്ടാകുകയാണെങ്കിൽ തന്നെ താനോ, പ്രിയങ്കയോ അതിൽനിന്ന് പിൻമാറുകയാണ് പതിവെന്നും രാഹുല്‍ പറഞ്ഞു. ജീവിതത്തിലുടനീളം ഇരുവരും ഒരുമിച്ചുണ്ടാകുമെന്നും രാഹുൽ പറയുകയുണ്ടായി.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇരുവരും ഒരുമിച്ചുള്ള കാണ്‍പൂരിലെ ഹെലിപാഡില്‍ നിന്നുള്ള വീഡിയോയും വൈറലായിരുന്നു. ദൂര യാത്രകൾ നടത്തുന്ന താൻ ചെറിയ ഹെലികോപ്റ്ററിലും ഹ്രസ്വ യാത്ര നടത്തുന്ന പ്രിയങ്ക വലിയ ഹെലികോപ്റ്ററിലും പറക്കുന്നു എന്നായിരുന്നു അന്ന് അനിയത്തിയെ കുറിച്ചുള്ള ചേട്ടന്റെ പരാതി. താനൊരു നല്ല സഹോദരൻ ആണെന്നതിന്റെ തെളിവാണ് ഇതെന്നും രാഹുൽ കളിയായി പറയുകയുണ്ടായി.