LiveTV

Live

National

ബീഫ് ഉപയോഗവുമായി ബന്ധപ്പെട്ട രണ്ട് വര്‍ഷം മുമ്പത്തെ ഫേസ്ബുക്ക് പോസ്റ്റിന് വിദ്യാര്‍ത്ഥിനിക്കെതിരെ കേസ് 

രഹ്‌ന സുൽത്താന എന്ന വിദ്യാര്‍ത്ഥിക്കെതിരെയാണ് അസം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബീഫ് ഉപയോഗവുമായി ബന്ധപ്പെട്ട രണ്ട് വര്‍ഷം മുമ്പത്തെ ഫേസ്ബുക്ക് പോസ്റ്റിന് വിദ്യാര്‍ത്ഥിനിക്കെതിരെ  കേസ് 

ബീഫ് ഉപയോഗവുമായി ബന്ധപ്പെട്ട രണ്ട് വര്‍ഷം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അസമിലെ ഗുവാഹത്തി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിക്കെതിരെ പൊലീസ് കേസെടുത്തു. രഹ്‌ന സുൽത്താന എന്ന വിദ്യാര്‍ത്ഥിനിക്കെതിരെയാണ് അസം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതെ ഫേസ്ബുക്ക് പോസ്റ്റ് രഹ്‌ന മിനുറ്റുകള്‍ക്കുള്ളില്‍ ഡിലിറ്റ് ചെയ്തിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ പ്രചരിച്ചതാണ് പ്രശ്നമായത്.

2017ലായിരുന്നു വിവാദ ഫേസ്ബുക്ക് പോസ്റ്റ്. ബീഫ് കഴിച്ച് പാകിസ്താന്റെ വിജയത്തോടൊപ്പം പങ്കുചേരുന്നു, ഞാന്‍ എന്ത് തിന്നുന്നുവെന്നത് എന്‍റെ ഇഷ്ടമാണ്, ഇതില്‍ ബീഫ് എന്ന് വായിച്ച് എനിക്കെതിരെ തിരിയരുത് എന്നായിരുന്നു രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് പിന്നാലെയായിരുന്നു രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കടുത്ത ക്രിക്കറ്റ് ആരാധികയായ താൻ വിരാട് കോഹ്‌ലി അന്നത്തെ കളിയിൽ റണ്ണുകൾ നേടാതെ പുറത്തായതിന്‍റെ നിരാശയിലാണ് പോസ്റ്റ് അപ്‌ലോഡ് ചെയ്‌തതെന്നാണ് രഹ്ന പറയുന്നത്. എന്നാല്‍ ബക്രീദ് ദിനത്തിലെ പോസ്റ്റ് എന്ന പേരിലാണ് ഇപ്പോഴത് പ്രചരിക്കുന്നത്. അസമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളിലും മറ്റും രഹ്ന സജീവസാന്നിധ്യമായിരുന്നു. ഇതിനുള്ള പ്രതികാരമാണ് രഹ്നക്കെതിരെയുള്ള നടപടിയെന്നാണ് കരുതപ്പെടുന്നത്.