LiveTV

Live

National

ഐ.എസ്.ആര്‍.ഒക്ക് 50 വയസ്സ്

തുമ്പയില്‍ നിന്ന് രോഹിണി റോക്കറ്റുകളുടെ വിക്ഷേപണത്തോടെ ആരംഭിച്ച ഐ.എസ്.ആര്‍.ഒ ഇന്ന് ചന്ദ്രയാന്‍ രണ്ടിന്‍റെ നിര്‍ണ്ണായക ഘട്ടത്തിലാണ്.

ഐ.എസ്.ആര്‍.ഒക്ക് 50 വയസ്സ്

ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന് ഇന്ന് 50 വയസ്സ്. തിരുവനന്തപുരത്തെ തുമ്പയില്‍ നിന്ന് രോഹിണി റോക്കറ്റുകളുടെ വിക്ഷേപണത്തോടെ ആരംഭിച്ച ഐ.എസ്.ആര്‍.ഒ ഇന്ന് ചന്ദ്രയാന്‍ രണ്ടിന്‍റെ നിര്‍ണ്ണായക ഘട്ടത്തിലാണ്. ബഹിരാകാശ ശക്തികളില്‍ പെട്ടെന്ന് വളര്‍ച്ച കൈവരിക്കുന്ന ബഹിരാകാശ ഏജന്‍സിയായാണ് ഐ.എസ്.ആര്‍.ഒയെ കണക്കാക്കുന്നത്.

തിരുവനന്തപുരത്തെ തുമ്പയില്‍ നിന്ന് 1967 നവംബര്‍ 20ന് ആര്‍.എച്ച് 75 റോക്കറ്റിന്‍റെ വിക്ഷേപണത്തോടെ ആരംഭിച്ച ഐ.എസ്.ആര്‍.ഒ ചന്ദ്രയാന്‍ രണ്ടിന്‍റെ നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് 50ആം പിറന്നാള്‍ ആഘോഷം എന്നതും ശ്രദ്ധേയമാണ്. ബഹിരാകാശ ശാസ്ത്രത്തിന്‍റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്കും സംരംഭകരിലേക്കും എത്തിക്കുകയെന്നതാണ് ഐ.എസ്.ആര്‍.ഒയുടെ സ്ഥാപിത ലക്ഷ്യം തന്നെ. 815 ദശലക്ഷം യു.എസ് ഡോളറാണ് ഇസ്രോയുടെ ബഹിരാകാശ പദ്ധതികൾക്കുള്ള നിലവിലെ ബജറ്റ്. തദ്ദേശീയമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഐ.എസ്.ആര്‍.ഒയെ മറ്റ് ബഹിരാകാശ ഏജന്‍സികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

ചെറു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള റോക്കറ്റുകളുടെ നിര്‍മ്മിതിയുടെ അവസാനഘട്ടത്തിലാണ് ഇസ്റോയിലെ ശാസ്ത്രജ്ഞര്‍. ഒപ്പം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലും.