LiveTV

Live

National

സ്ത്രീധനം നല്‍കിയില്ല; 21 കാരിയെ ഭര്‍തൃവീട്ടുകാര്‍ ആസിഡ് കുടിപ്പിച്ചു കൊന്നുവെന്ന് പരാതി

ഉടന്‍ തന്നെ ഗിരീഷ് ബഹേദി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യം പറഞ്ഞു. തുടര്‍ന്ന് മകനെയും കൂട്ടി യശോദയുടെ ഭര്‍തൃവീട്ടില്‍ എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. 

സ്ത്രീധനം നല്‍കിയില്ല; 21 കാരിയെ ഭര്‍തൃവീട്ടുകാര്‍ ആസിഡ് കുടിപ്പിച്ചു കൊന്നുവെന്ന് പരാതി

സ്ത്രീധനത്തിന്റെ പേരില്‍ 21 കാരിയെ ഭര്‍തൃവീട്ടുകാര്‍ ആസിഡ‍് കുടിപ്പിച്ച് കൊന്നുവെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബഹേദിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. യശോദ ദേവിയെന്ന യുവതിയാണ് മരിച്ചത്. ''യശോദ എന്നെ അതിരാവിലെ വിളിച്ചിരുന്നു. വളരെ പരിഭ്രാന്തയായിരുന്നു അപ്പോള്‍. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയാണെന്നും എന്തോ ദ്രാവകം കുടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു.'' - യശോദയുടെ പിതാവ് ഗിരീഷ് ശര്‍മ്മ പറഞ്ഞു.

ഉടന്‍ തന്നെ ഗിരീഷ് ബഹേദി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യം പറഞ്ഞു. തുടര്‍ന്ന് മകനെയും കൂട്ടി യശോദയുടെ ഭര്‍തൃവീട്ടില്‍ എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. തറയില്‍ മരണവെപ്രാളത്തോടെ ശ്വാസത്തിന് വേണ്ടി പിടിയുകയായിരുന്നു തന്റെ മകളെന്ന് പിതാവ് പറഞ്ഞു. ആ സമയത്ത് വീട്ടില്‍ വേറെ ആരുമുണ്ടായിരുന്നില്ല. മകളെയും വാരിയെടുത്ത് ഗിരീഷ് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഓടി. അവിടെ എത്തിയപ്പോഴേക്കും യശോദയുടെ നില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വഴിമധ്യേ യശോദ മരണപ്പെട്ടുവെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു യശോദയുടെ വിവാഹം. അന്ന് മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ തന്റെ മകള്‍ പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു. പീഡനം സഹിക്കാനാവാതെ വന്നതോടെ ഭര്‍ത്താവ് ഓംകറിനെതിരെ യശോദ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി. എന്നാല്‍ അതിന് ശേഷവും തന്റെ സഹോദരിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ മനീഷ് പറഞ്ഞു.