LiveTV

Live

National

അഭിനന്ദൻ വർധമാന് വീർചക്ര; നാല് മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍  

ബലാകോട്ട് വ്യോമാക്രമണത്തിലെ പങ്കാളിത്തം പരിഗണിച്ചാണ്

അഭിനന്ദൻ വർധമാന് വീർചക്ര; നാല് മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍  

വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന് വീർചക്ര ബഹുമതി. വ്യോമസേനാ സ്വാഡ്രണ്‍ ലീഡന്‍ മിന്ദി അഗർവാളിന് യുദ്ധ സേവാ ബഹുമതിയും നല്‍കും. ബലാകോട്ട് വ്യോമാക്രമണത്തിലെ പങ്കാളിത്തം പരിഗണിച്ചാണ് ഇരുവര്‍ക്കുമുള്ള അംഗീകാരം.

ജമ്മു കശ്മീരിലെ സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച രാഷ്ട്രീയ റൈഫിൾസിലെ പ്രകാശ് ജാദവിന് മരണാനന്തര ബഹുമതിയായി കീർത്തിചക്ര നല്‍കും. എട്ട് കരസേനാ ഉദ്യോഗസ്ഥർ ശൗര്യ ചക്രക്ക് അര്‍ഹരായി. അതിൽ അഞ്ച് പേർക്ക് മരണാനന്തര ബഹുമതിയായാണ് നല്‍കുക. അ‍ഞ്ച് പേര്‍ വായുസേനാ മെഡലിനും അര്‍ഹരായി.

അഗ്നിസേന വിഭാഗത്തിൽ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് നാല് മലയാളികൾ അർഹരായി. രാജേന്ദ്രനാഥ് എം, ജയകുമാർ സുകുമാരൻ നായർ, ഷിബുകുമാർ കരുണാകരൻ നായർ, സിഹാബുദ്ദീൻ ഇ എന്നിവരാണ് അര്‍ഹരായത്. 9 മലയാളികളും 15 സി.ബി.ഐ ഉദ്യോഗസ്ഥരുമടക്കം 96 പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അര്‍ഹരായി.