LiveTV

Live

National

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ അന്തിമവാദം ആറാം ദിവസം

ഹിന്ദുപക്ഷ കക്ഷികളും വാദത്തിന് ശേഷം സുന്നി വഖഫ് ബോര്‍ഡ് വാദം പറയും

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ അന്തിമവാദം ആറാം ദിവസം

ബാബരി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം ഇന്ന് ആറാം ദിവസം. ഹിന്ദുപക്ഷ കക്ഷിയായ രാംലല്ലയുടെ വാദമാണ് തുടരുക. ബാബരി മസ്ജിദ് നിര്‍മിച്ചത് രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണെന്നും ക്ഷേത്രം നശിപ്പിച്ചെങ്കിലും വിശ്വാസികള്‍ ആരാധന തുടര്‍ന്നുവെന്നും രാംലല്ലയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു.

അതേസമയം, ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു തെളിവും രാംലല്ല ഹാജരാക്കുന്നില്ലെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെ ആക്ഷേപം. ഹിന്ദുപക്ഷ കക്ഷികളും വാദത്തിന് ശേഷം സുന്നി വഖഫ് ബോര്‍ഡ് വാദം പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.