LiveTV

Live

National

ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയത് അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കുമെന്ന് ഇംറാന്‍ ഖാന്‍

പാക് അധീന കശ്മീരില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇംറാന്‍ഖാന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയത് അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കുമെന്ന്  ഇംറാന്‍ ഖാന്‍

ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കുമെന്ന് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. കശ്മീരിലെ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നടപടിയെ പാക്കിസ്താന്‍ പ്രതിരോധിക്കും. പാക് അധീന കശ്മീരില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇംറാന്‍ഖാന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

പാക്കിസ്താന്‍ സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇംറാന്‍ ഖാന്‍ ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിച്ചത്. കശ്മീരിന് വേണ്ടി പോരാടാന്‍ പാക്കിസ്താന്‍ തയ്യാറാണ്. ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടി അന്താരാഷ്ട്രതലത്തില്‍ ഉന്നയിക്കും. കശ്മീര്‍ വിഷയം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപുമായി സംസാരിച്ചതായും ഇംറാന്‍ വ്യക്തമാക്കി.

ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം നാസി പ്രത്യയശാസ്ത്രം തന്നെയാണെന്നും ഇംറാന്‍ഖാന്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ജഡ്ജിമാര്‍ക്ക് ഭയമാണെന്നും മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടുകയാണെന്നും പ്രതിപക്ഷത്തിന് പാര്‍ലമെന്‍റില്‍ സംസാരിക്കാനാകാത്ത സാഹചര്യമാണെന്നും ഇംറാന്‍‌ ഖാന്‍ ആരോപിച്ചു.