LiveTV

Live

National

കശ്മീര്‍ ഒരു തുറന്ന ജയില്‍; തോക്കിന്‍ മുനയില്‍ ജനം കഴിയുന്നത് ഭീതിയോടെ: വസ്തുതാന്വേഷണ സംഘം

ജമ്മു കശ്മീര്‍‍ സന്ദര്‍ശിച്ച ശേഷം ഇന്നലെ ഡല്‍ഹിയിലെത്തിയ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘത്തിന്‍റെതാണ് വെളിപ്പെടുത്തല്‍.

കശ്മീര്‍ ഒരു തുറന്ന ജയില്‍; തോക്കിന്‍ മുനയില്‍ ജനം കഴിയുന്നത് ഭീതിയോടെ: വസ്തുതാന്വേഷണ സംഘം

ജമ്മു കശ്മീര്‍ ഒരു തുറന്ന ജയിലാണെന്നും തോക്കിന്‍ മുനയില്‍ ജനം ഭീതിയോടെ കഴിയുകയാണെന്നും വസ്തുതാന്വേഷണ സംഘം. ജമ്മു കശ്മീര്‍‍ സന്ദര്‍ശിച്ച ശേഷം ഇന്നലെ ഡല്‍ഹിയിലെത്തിയ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘത്തിന്‍റെതാണ് വെളിപ്പെടുത്തല്‍. ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചത് വിവാദമായി.

സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘം ഈ മാസം 9നാണ് ജമ്മു കശ്മീരിലെത്തിയത്. പ്രത്യേക പദവി നീക്കി രണ്ടായി വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ജമ്മു കശ്മീരില്‍ നിരോധനാജ്ഞ നിലനില്‍ക്കെ 100ലധികം പേരോട് സംസാരിച്ചെന്ന് സംഘം വ്യക്തമാക്കി. എല്ലാവരും കടുത്ത ഭീതിയിലും അമര്‍ഷത്തിലുമാണ്. ജനജീവിതം നിശ്ചലം. ശ്രീനഗറില്‍ ഏതാനും മരുന്ന് കടകളും എ.ടി.എമ്മുകളും മാത്രം പ്രവര്‍ത്തിക്കുന്നു. ശ്രീനഗറിന് പുറത്ത് അതുമില്ല. സുരക്ഷാ സേനയുടെ നീക്കങ്ങളും നടപടികളും സംബന്ധിച്ച് കാമറക്ക് മുന്നില്‍ സംസാരിക്കാന്‍ ജനം ഭയപ്പെടുകയാണെന്നും സംഘം വെളിപ്പെടുത്തി.

കശ്മീര്‍ താഴ്‍വരയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന മാധ്യമ വാര്‍ത്തകളും വസ്തുതാന്വേഷണ സംഘം തള്ളി. പെല്ലറ്റ് ആക്രമണത്തിന്‍റെ ഇരകളെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിലെത്തി കണ്ടെന്നും സംഘം വെളിപ്പെടുത്തി. ചൊവ്വാഴ്ചയാണ് ഇവര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. കശ്മീര്‍ താഴ്‍വരയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ വാര്‍ത്താ സമ്മേളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിച്ചെങ്കിലും പ്രസ് ക്ലബ്ബ് അനുവാദം നല്‍കിയില്ലെന്നും സംഘം പറഞ്ഞു.