LiveTV

Live

National

ആയുധധാരികളായ മോഷ്ടാക്കളെ കസേരകൊണ്ട് തോല്‍പിച്ച വൃദ്ധ ദമ്പതികള്‍

വീട്ടിലെത്തിയ മോഷ്ടാക്കള്‍ 70കാരനായ ഷണ്‍മുഖവേലിനെ കഴുത്തില്‍ കയറ് മുറുക്കി ബന്ധിച്ചു.സംഭവം കണ്ട ഭാര്യ സെന്താമര ചെരുപ്പ് കൊണ്ട് കള്ളന്‍മാരെ പ്രതിരോധിച്ചു.

ആയുധധാരികളായ മോഷ്ടാക്കളെ കസേരകൊണ്ട് തോല്‍പിച്ച വൃദ്ധ ദമ്പതികള്‍

ആയുധധാരികളായ മോഷ്ടാക്കളെ കസേരകൊണ്ട് നേരിട്ട് തോല്‍പ്പിച്ച വൃദ്ധദമ്പതികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.തമിഴ് നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള ഈ വൃദ്ധദമ്പതികള്‍കളുടെ ധൈര്യത്തിന് കൈയ്യടിക്കുകയാണ് സൊഷ്യല്‍മീഡിയ. വീട്ടില്‍ അതിക്രമിച്ച് കടന്ന് മോഷ്ടിക്കാന്‍ ശ്രമിച്ച ആയുധധാരികളായ കള്ളന്‍മാരെ സധൈര്യം നേരിട്ടു ഇവര്‍. വീട്ടിലെത്തിയ മോഷ്ടാക്കള്‍ 70കാരനായ ഷണ്‍മുഖവേലിനെ കഴുത്തില്‍ കയറ് മുറുക്കി ബന്ധിച്ചു. സംഭവം കണ്ട ഭാര്യ സെന്താമര ചെരുപ്പ് കൊണ്ട് കള്ളന്‍മാരെ പ്രതിരോധിച്ചു.

സെന്താമരയുടെ പ്രതിരോധത്തില്‍ ഷണ്‍മുഖവേലിന്മേലുള്ള പിടുത്തം അയഞ്ഞു. പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന ജീവിതവും മോഷ്ടാക്കള്‍ പിന്തിരിഞ്ഞോടുന്നതുമാണ്.