LiveTV

Live

National

അരുൺ ജെയ്റ്റ്‌ലി ആശുപത്രിയിൽ; മോദി, അമിത് ഷാ, വെങ്കയ്യ നായിഡു സന്ദർശിച്ചു 

66-കാരനായ ജെയ്റ്റ് കഴിഞ്ഞ വർഷം വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 

അരുൺ ജെയ്റ്റ്‌ലി ആശുപത്രിയിൽ; മോദി, അമിത് ഷാ, വെങ്കയ്യ നായിഡു സന്ദർശിച്ചു 

ന്യൂഡൽഹി: ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ ധനകാര്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്‌ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവർ സന്ദർശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ജെയ്റ്റ്‌ലിയെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും എയിംസ് അധികൃതർ അറിയിച്ചതായി ഉപരാഷ്ട്രപതിയുടെ ഓഫീസ് പറഞ്ഞു.

66-കാരനായ ജെയ്റ്റ് കഴിഞ്ഞ വർഷം വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനുശേഷം ധനകാര്യമന്ത്രി സ്ഥാനത്തുനിന്ന് ദീർഘ അവധിയെടുത്ത അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് രണ്ടാം മോദി സർക്കാർ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രമേഹ രോഗികൂടിയായ അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിലെ ഇടക്കാല ബജറ്റ് സെഷനിലും പങ്കെടുത്തിരുന്നില്ല.

ശസ്ത്രക്രിയക്കു ശേഷം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത ജയ്റ്റ്‌ലി ഫെബ്രുവരിയിൽ അമേരിക്കയിൽ പോയി ചികിത്സ തേടിയിരുന്നു. മെയ് മാസത്തിൽ എയിംസിലും ചികിത്സ തേടിയിരുന്നു.