LiveTV

Live

National

പ്രസിഡണ്ടിനെ കണ്ടെത്താൻ കോൺഗ്രസ് പ്രവർത്തക സമിതി തുടങ്ങി 

എല്ലാ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടുമാരോടും പാർട്ടി എം.പിമാരോടും കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാക്കളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രസിഡണ്ടിനെ കണ്ടെത്താൻ കോൺഗ്രസ് പ്രവർത്തക സമിതി തുടങ്ങി 

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിയെ തുടർന്ന് രാഹുൽ ഗാന്ധി രാജിവെച്ച അധ്യക്ഷ പദവിയിലേക്ക് പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി യോഗം ആരംഭിച്ചു. എ.ഐ.സി.സി ആസ്ഥാനത്തു നടക്കുന്ന പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡോ. മൻമോഹൻ സിങ്, എ.കെ ആന്റണി, ഗുലാം നബി ആസാദ്, പി. ചിദംബം തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്.

എല്ലാ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടുമാരോടും പാർട്ടി എം.പിമാരോടും കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാക്കളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവർത്തക സമിതി ചേർന്ന ശേഷം യോഗത്തിൽ പങ്കെടുക്കുന്നവരെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് അടുത്ത പ്രസിഡണ്ടിനു വേണ്ടിയുള്ള ചർ്ച്ചകൾ നടത്തുക. പുതിയ പ്രസിഡണ്ടിനെ ഐകകണ്‌ഠ്യേന കണ്ടെത്താൻ ഇന്നു കഴിഞ്ഞില്ലെങ്കിൽ താൽക്കാലിക പ്രസിഡണ്ടിനെ പ്രഖ്യാപിച്ചേക്കും.