LiveTV

Live

National

മരുമകളെ ഭീഷണിപ്പെടുത്തി  പീഡിപ്പിച്ചു; മുന്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

മരുമകളെ ഭീഷണിപ്പെടുത്തി  പീഡിപ്പിച്ചു; മുന്‍ ബി.ജെ.പി  എം.എല്‍.എക്കെതിരെ കേസ്

മരുമകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ ഡല്‍ഹി പൊലീസ് കേസ് ഫയല്‍ ചെയ്തു. മുന്‍ ബി.ജെ.പി എം.എല്‍.എ മനോജ് ഷൊക്കീനെതിരെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിന് കേസെടുത്തത്. നാന്‍ഗ്ലോയ് അസംബ്ലി സീറ്റില്‍ നിന്നും രണ്ട് തവണ ബി.ജെ.പി എം.എല്‍.എയായി വിജയിച്ചിട്ടുണ്ട് മനോജ് ഷൊക്കീന്‍. കേസില്‍ ഇരയായ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 2018 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

2018 ഡിസംബര്‍ 31ന് അമ്മ വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെയും സഹോദരന്റെയും കസിന്റെയും കൂടെ മീരാബാഗിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് പീഡനം നടക്കുന്നത്. വരും വഴി താമസിക്കുന്നതിനായി ഹോട്ടലെടുക്കുകയും അന്ന് അവിടെ പുതുവര്‍ഷം ആഘോഷിക്കുകയും ചെയ്ത യുവതിയും സംഘവും പിറ്റേന്ന് പാര്‍ട്ടി കഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തി. ശേഷം യുവതി ഉറങ്ങാന്‍ കിടക്കുകയും ഭര്‍ത്താവ് സുഹൃത്തുക്കളുടെ കൂടെ പുറത്തുപോവുകയും ചെയ്തു. ഈ സമയത്താണ് ഭര്‍ത്താവിന്റെ പിതാവ് യുവതിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിക്കുന്നതും പീഡിപ്പിക്കുന്നതും. രാത്രി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് കൂടിയായ പിതാവ് സംഭവം പുറത്തുപറഞ്ഞാല്‍ സഹോദരനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. വിവാഹം കഴിഞ്ഞതിനാല്‍ അത് തകര്‍ക്കണ്ടല്ലോ എന്ന് കരുതി കേസ് കൊടുത്തില്ലെന്നും യുവതി പറഞ്ഞു.

ഗാര്‍ഹിക പീഡനത്തിനും നേരത്തെ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ ഐ.പി.സി സെക്ഷന്‍ 376, 506 എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സെജു പി കുരുവിള അറിയിച്ചു.