LiveTV

Live

National

യെച്ചൂരിയെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

അസുഖബാധിതനായ ജമ്മു കശ്മീര്‍ സി.പി.എം നേതാവ് യൂസഫ് തരിഗാമിയെയും മറ്റ് പാര്‍ട്ടി അംഗങ്ങളെയും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യെച്ചൂരി

യെച്ചൂരിയെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ജമ്മു കശ്മീരില്‍ തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ചാണ് യെച്ചൂരിയെ തടഞ്ഞത്. അസുഖബാധിതനായ ജമ്മു കാശ്മീര്‍ സി.പി.എം നേതാവ് യൂസഫ് തരിഗാമിയെയും മറ്റ് പാര്‍ട്ടി അംഗങ്ങളെയും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യെച്ചൂരി.

യെച്ചൂരിക്കൊപ്പം സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉണ്ടായിരുന്നു. ശ്രീനഗറിലേക്കുള്ള പ്രവേശനം വിലക്കിക്കൊണ്ടുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ജമ്മു കശ്മീരില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താനും രാജയും ഇന്നലെ ഗവര്‍ണര്‍ സത്യപാല്‍ മലികിന് കത്ത് നല്‍കിയിരുന്നു. എന്നിട്ടും പ്രവേശനം നിഷേധിച്ചെന്ന് യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ദിവസം ഗുലാം നബി ആസാദിനെയും വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.