LiveTV

Live

National

സംത്സോത, ഥാര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയ പാക് നടപടി ഏകപക്ഷീയമെന്ന് ഇന്ത്യ

സംത്സോത, ഥാര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയ പാക് നടപടി ഏകപക്ഷീയമെന്ന് ഇന്ത്യ

ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ. സംത്സോത, ഥാര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയ നടപടി ഏകപക്ഷീയമാണെന്ന് വിദേശ കാര്യമന്ത്രാലയം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കര്‍ഫ്യൂവില്‍ ഇന്ന് നേരിയ വളവ് വരുത്തി. അതേസമയം, കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ എന്നിവരെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു.

ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പാക്കിസ്ഥാന്‍ മനസ്സിലാക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.നയ തന്ത്ര സഹരണം വെട്ടികുറച്ച നടപടി പുനപരിശോധണം. പാക്കിസ്ഥാന്‍ തിരിച്ചയച്ചെങ്കിലും ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ സ്ഥാനപതി ഡല്‍ഹിയിലേക്ക് മടങ്ങിയിട്ടില്ലെന്നും മന്ത്രാലയ വക്താവ് രവീഷ് കുമാര് പറഞ്ഞു.

ജമ്മുകാശ്മീരില്‍ അഞ്ച് ദിവസമായി തുടരുന്ന നിരോധനാജ്ഞക്ക് ഇന്നലെയും ഇന്നുമായി സര്‍ക്കാര്‍ നേരിയ ഇളവ് വരുത്തിയിട്ടുണ്ട്. പക്ഷേ, രാഷ്ട്രീയ നേതാക്കളെ തടവില്‍ നിന്ന് മോചിപ്പിച്ചിട്ടില്ല.

ഇന്ന് ശ്രീനഗറിലെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയെയും വിമാനത്താവളത്തില്‍ തടഞ്ഞ് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സംസ്ഥാനത്ത് തുടരുകയാണ്. വന്നതോടെ കത്വ, സാംബ മേഖലകളില്‍ സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. ഇന്റര്‍നെറ്റ്, ടി.വി സൗകര്യങ്ങള്‍ പൂര്‍ണ്ണമായും ടെലഫോണ്‍ ഭാഗികമായും പുനഃസ്ഥാപിച്ചു.