LiveTV

Live

National

പ്രളയം; റീഫണ്ട് വാഗ്ദാനം എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി

എയര്‍ ഇന്ത്യയുടെ റീഫണ്ട് ട്വീറ്റിന് താഴെ തന്നെ ടിക്കറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തി

പ്രളയം; റീഫണ്ട് വാഗ്ദാനം എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി

പ്രളയത്തെ തുടര്‍ന്ന് കൊച്ചിയുമായി ബന്ധപ്പെട്ട വിമാനടിക്കറ്റുകളുടെ തുക തിരിച്ചു നല്‍കുമെന്ന വാദ്ഗാനം എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി. പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടതോടെയാണ് ടിക്കറ്റ് റീഫണ്ട് ചെയ്യാമെന്ന വാഗ്ദാനവുമായി ഇന്ത്യന്‍ വിമാന കമ്പനികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വാഗ്ദാനം എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി.

പ്രളയം; റീഫണ്ട് വാഗ്ദാനം എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി

ഇന്ന് രാവിലെ 10.57നാണ് പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യുമെന്നും ആവശ്യമെങ്കില്‍ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാമെന്ന് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തത്. ആഗസ്ത് 09 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലെ ടിക്കറ്റുകളെയാണ് ഇത്തരത്തില്‍ പരിഗണിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നിന്നും കൊച്ചിയിലേക്കുമുള്ള ആഭ്യന്തര അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്കും ഇത് ബാധകമാണെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.

എന്നാല്‍ എയര്‍ ഇന്ത്യയുടെ ട്വീറ്റിന് താഴെ തന്നെ ടിക്കറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തി. എയര്‍ ഇന്ത്യ അധികൃതരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും പരാതിയുണ്ട്.