LiveTV

Live

National

കോയമ്പത്തൂരില്‍ കെട്ടിടം തകർന്ന് രണ്ട് മരണം

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാഴ്സല്‍ സർവീസിന്റെ കെട്ടിടമാണ് തകർന്നത് 

 കോയമ്പത്തൂരില്‍ കെട്ടിടം തകർന്ന് രണ്ട് മരണം

കോയമ്പത്തൂരിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാഴ്സല്‍ സർവീസിന്റെ കെട്ടിടമാണ് തകർന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവര്‍ മേട്ടുപ്പാളയത്തില്‍ നിന്നുമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ ബുധനാഴ്ച രാത്രി മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.