LiveTV

Live

National

‘ഇത് പോലൊരു അയല്‍ക്കാരനെ ഇനിയൊരു രാജ്യത്തിനും ലഭിക്കാതിരിക്കട്ടെ’

എല്ലാ പ്രതിസന്ധികൾക്കിടയിലും സുരക്ഷ സെെന്യം താഴ്‍വരയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും മന്ത്രി പറഞ്ഞു

‘ഇത് പോലൊരു അയല്‍ക്കാരനെ ഇനിയൊരു രാജ്യത്തിനും ലഭിക്കാതിരിക്കട്ടെ’

കശ്മീർ വിഷയത്തിൽ ഭിന്നത മൂർച്ചിക്കുന്നതിനിടെ പാകിസ്താനെതിരെ വിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി. ഇന്ത്യക്കുള്ളത് പോലൊരു അയൽരാജ്യത്തെ മറ്റാർക്കും കൊടുക്കരുതെന്ന് താൻ ദെെവത്തോട് പ്രാർഥിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിറകെയാണ് ഇന്ത്യയുമായുള്ള നയതന്ത്ര - വ്യാപാര ബന്ധം പാകിസ്താൻ വിച്ഛേദിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാജ്നാഥ് സിങ്. നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കാൻ നമുക്ക് സാധിക്കും. എന്നാൽ അയൽക്കാരനെ തെരഞ്ഞെടുക്കാൻ സാധിക്കുകയില്ല. നമുക്കുള്ളത് പോലെ ഒരു അയൽക്കാരനെ മറ്റൊരാൾക്കും നൽകരുതെന്ന് ദെെവത്തോട് താൻ പ്രാർഥിക്കുകയാണെന്നും സിങ് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ പ്രതിസന്ധികൾക്കിടയിലും സുരക്ഷ സെെന്യം താഴ്‍വരയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ പ്രതിനിധിയെ പുറത്താക്കിയ പാകിസ്താൻ, ഇന്ത്യയിലേക്ക് പാകിസ്താൻ പ്രിതിനിധിയെ അയക്കുന്നില്ലെന്നും ഇന്നലെ തീരുമാനിച്ചിരുന്നു. കശ്മീർ‌ വിഷയം യു.എൻ രക്ഷാസമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും പാകിസ്താൻ പറഞ്ഞു.