LiveTV

Live

National

സന്തോഷിക്കൂ..ഇനി കശ്മീരി സുന്ദരികളെ വിവാഹം കഴിക്കാമല്ലോ; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവാവ് കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്താലും ഇനി പ്രശ്‌നമാകില്ല 

സന്തോഷിക്കൂ..ഇനി കശ്മീരി സുന്ദരികളെ വിവാഹം കഴിക്കാമല്ലോ; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ സന്തോഷിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി എം.എല്‍.എ. മുസഫര്‍നഗറിലെ കത്വാലി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ വിക്രം സിങ് സൈനിയാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. ബി.ജെ.പി പ്രവര്‍ത്തകരെല്ലാം വലിയ ആവേശത്തിലാണ്. കാരണം, ഇനി സുന്ദരികളായ കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമല്ലോ എന്ന് ചൊവ്വാഴ്ച നടന്ന പാര്‍ട്ടി പരിപാടിയില്‍ വിക്രം പറഞ്ഞു.

വിവാഹം കഴിക്കാത്ത യുവാക്കള്‍ക്ക് ഇനി സന്തോഷിക്കാം അവര്‍ക്കിനി കശ്മീരിലെ സുന്ദരികളായ പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കും. യാതൊരു പ്രശ്നവുമുണ്ടാകില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവാവ് കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്താലും ഇനി പ്രശ്‌നമാകില്ല. അവളുടെ പൗരത്വം നഷ്ടപ്പെടില്ല. നേരത്തെ ഇന്ത്യയിലും കശ്മീരിലും രണ്ട് പൗരത്വങ്ങളായിരുന്നു. അത്തരം പ്രശ്‌നങ്ങളൊന്നും ഇനിയുണ്ടാകില്ല.

മുസ്ലിം യുവാക്കള്‍ ഈ തീരുമാനം ആഘോഷിക്കുകയാണ് വേണ്ടത്. സുന്ദരിയായ ഒരു കശ്മീരി പെണ്‍കുട്ടിയെ കല്യാണം കഴിക്കൂ. ആഘോഷങ്ങൾ ഉണ്ടായിരിക്കണം. എല്ലാവരും ആഘോഷിക്കണം… അത് ഹിന്ദുമായാലും മുസ്ലീങ്ങളായാലും. രാജ്യം മുഴുവൻ ആഘോഷിക്കേണ്ട കാര്യമാണിതെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞു.