LiveTV

Live

National

കശ്മീരില്‍ ഈ വര്‍ഷം ഇന്റര്‍നെറ്റ് ബന്ധം  വിച്ഛേദിക്കുന്നത് ഇത് 53ാമത്തെ തവണ

കശ്മീരില്‍ ഈ വര്‍ഷം ഇന്റര്‍നെറ്റ് ബന്ധം  വിച്ഛേദിക്കുന്നത് ഇത് 53ാമത്തെ തവണ

കശ്മീരില്‍ ഈ വര്‍ഷം ഇന്റര്‍നെറ്റ് ബന്ധം  വിച്ഛേദിക്കുന്നത് ഇത് 53ാമത്തെ തവണ. കശ്മീരിന്റെ സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 370ആം വകുപ്പ്, 35 എ വകുപ്പ് എന്നിവ എടുത്തുമാറ്റാന്‍ തീരുമാനിച്ചതിന് ശേഷമാണ് താഴ്‍വരയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. 2018ല്‍ 65 തവണയും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 178 തവണയുമാണ് കശ്മീരില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പിന്‍വലിച്ചത്. ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് ശേഷമുള്ള ആറ് മാസ കാലയളവിലുള്ള ഇന്റര്‍നെറ്റ് വിച്ഛേദനമാണ് താഴ്‍‍വരയിലെ ഏറ്റവും നീണ്ട കാലയളവിലുള്ള പിന്‍വലിക്കല്‍. https://internetshutdowns.in/ എന്ന വെബ്സൈറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

കശ്മീരില്‍ ഈ വര്‍ഷം ഇന്റര്‍നെറ്റ് ബന്ധം  വിച്ഛേദിക്കുന്നത് ഇത് 53ാമത്തെ തവണ

കശ്മീര്‍ താഴ്‍വരയില്‍ 144 പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ 35,000ത്തിന് മുകളില്‍ സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. മൊബൈല്‍ ബ്രോഡ് ബാന്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഇപ്പോഴും വിച്ഛേദിച്ചതിനാല്‍ തന്നെ കശ്മീരില്‍ നിന്നുള്ള വാര്‍ത്തകളൊന്നും തന്നെ പുറത്തുവരുന്നില്ല. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, സജ്ജാദ് ലോണ്‍ അടക്കമുള്ള നേതാക്കള്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. താഴ്‍വരയിലുള്ള കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ സാധിക്കാതെ നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളുടെ ആകുലതകള്‍ പങ്കുവെച്ചിട്ടുണ്ട്.

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370ആം അനുച്ഛേദം പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു. ഇത് സംബന്ധിച്ച പ്രമേയവും ബില്ലും ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായാണ് സംസ്ഥാനത്തെ വിഭജിച്ചത്.