LiveTV

Live

National

സുഷമാ സ്വരാജിന്റെ മൃതദേഹം സംസ്‌കരിച്ചു

കുടുംബാംഗങ്ങള്‍ക്ക് പുറമെ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, വിവിധ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു

സുഷമാ സ്വരാജിന്റെ മൃതദേഹം സംസ്‌കരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജിന്റെ മൃതദേഹം സംസ്‌കരിച്ചു. വൈകീട്ട് 4.30ന് ഡല്‍ഹി ലോധീ റോഡ് ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. കുടുംബാംഗങ്ങള്‍ക്ക് പുറമെ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, വിവിധ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 10.30ന് ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു സുഷമാ സ്വരാജിന്റെ അന്ത്യം. ഡല്‍ഹി ജന്ദര്‍ മന്ദര്‍റോഡിലെ ധവാന്‍ദീപ് ഫ്‌ളാറ്റിലുള്ള സുഷമയുടെ വസതിയിലേക്ക് മണിക്കൂറുകള്‍ക്കം ഒഴുകിയെത്തിയത് ആയിരങ്ങള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ പ്രതിപക്ഷനേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ്, അരവിന്ദ് കെജ്‌രിവാള്‍, മായാവതി, ബൃന്ദ കാരാട്ട്, ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി തുടങ്ങി കക്ഷി രാഷ്ട്രീയ ഭേതമന്യേ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

12.30 മുതല്‍ 3.30വരെ ബി.ജെ.പി ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. 4.30ന് ലോധി റോഡ് സ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങള്‍ക്ക് പുറമെ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും അവസാന നോക്ക് കാണാനെത്തി. മകള്‍ ബാന്‍സുരിയാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.

ബി.ജെ.പി ഒരാഴ്ചത്തെയും ഡല്‍ഹി സര്‍ക്കാര്‍ രണ്ട് ദിവസത്തെയും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം മോദീ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രി മന്ത്രിയായിരുന്ന സുഷമ, വാജ്‌പേയി മന്ത്രിസഭയില്‍ വ്യത്യസ്ത വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയും ബി.ജെ.പിയുടെ ആദ്യ വനിതാ വക്താവുമായിരുന്നു.

Also read: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു