LiveTV

Live

National

കശ്മീര്‍ നിലപാട്; കോണ്‍ഗ്രസ് യോഗം വെള്ളിയാഴ്ച

വിഷയം ചർച്ച ചെയ്യാൻ ഇന്നലെ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ പ്രവർത്തക സമിതി യോഗം ചേർന്നിരുന്നു.

കശ്മീര്‍ നിലപാട്; കോണ്‍ഗ്രസ് യോഗം വെള്ളിയാഴ്ച

ജമ്മു കശ്മീര്‍ വിഷയത്തിൽ വീണ്ടും കോൺഗ്രസ് നേതൃയോഗം വെള്ളിയാഴ്ച ചേരും. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് യോഗം വിളിച്ചത്. ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ, പി.സി.സി അധ്യക്ഷൻമാർ, സി.എല്‍.പി നേതാക്കൾ എന്നിവർ പങ്കെടുക്കും.

വിഷയം ചർച്ച ചെയ്യാൻ ഇന്നലെ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ പ്രവർത്തക സമിതി യോഗം ചേർന്നിരുന്നു. കശ്മീരിനെ വിഭജിക്കാനും പ്രത്യേക പദവി എടുത്തുകളയാനുമുള്ള കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യോഗം പ്രമേയം പാസാക്കുകയുമുണ്ടായി.

ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ, അംബേദ്കർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് കശ്മീരിന്റെ താൽപ്പര്യം കണക്കിലെടുത്ത് ഭരണഘടനയുടെ 370 ആം വകുപ്പ് ഏർപ്പെടുത്തിയത്. കശ്മീർ നിവാസികളുടെ അഭിപ്രായം തേടാതെ പ്രത്യേകപദവി എടുത്തു മാറ്റുന്നത് ഭരണഘടന വ്യവസ്ഥകളുടെ ലംഘനമാണെന്നും പ്രമേയം പറയുന്നു.