LiveTV

Live

National

ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പുറത്തുനിന്നുള്ള ഇടപെടലുകൾ അനുവദിക്കില്ലെന്നും കോൺഗ്രസ്‌ 

ജമ്മുകശ്മീര്‍ പ്രമേയവും പുനഃസംഘടന ബില്ലും തിരക്കിട്ട് കൊണ്ടുവന്ന് പാസാക്കിയ കേന്ദ്ര സർക്കാർ നീക്കത്തിന് തൊട്ട് പിന്നാലെയാണ് പ്രവർത്തക സമിതി യോഗം ചേർന്നത്

ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പുറത്തുനിന്നുള്ള ഇടപെടലുകൾ അനുവദിക്കില്ലെന്നും കോൺഗ്രസ്‌ 

ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പുറത്തുനിന്നുള്ള ഇടപെടലുകൾ അനുവദിക്കില്ലെന്നും കോൺഗ്രസ്‌ പ്രവർത്തക സമിതി. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ഏകപക്ഷീയവും ലജ്ജാകരവുമാണെന്നും എന്നും പ്രവർത്തക സമിതി വിലയിരുത്തി.

ജമ്മുകശ്മീര്‍ പ്രമേയവും പുനഃസംഘടന ബില്ലും തിരക്കിട്ട് കൊണ്ടുവന്ന് പാസാക്കിയ കേന്ദ്ര സർക്കാർ നീക്കത്തിന് തൊട്ട് പിന്നാലെയാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കുകയും ഭരണഘടന ചട്ടങ്ങൾ ദുർവ്യാഖ്യാനിക്കുകയും ചെയ്തത്തിലൂടെ കേന്ദ്ര സർക്കാർ , ഏകപക്ഷീയവും ലജ്ജാകരവുമായ നീക്കമാണ് നടത്തിയതെന്നാണ് പ്രവർത്തക സമിതി വിലയിരുത്തൽ. ജനാധിപത്യം, ഭരണഘടന, നിയമസഭ അവകാശങ്ങൾ, പാർലമെന്ററി നടപടിക്രമം എന്നിങ്ങനെ എല്ലാം അട്ടിമറിച്ചായിരുന്നു സർക്കാർ നീക്കംമെന്നും യോഗം കുറ്റപ്പെടുത്തി.

ജമ്മുകശ്മീർ, ലഡാക്ക് ജനതയോടൊപ്പം നിൽക്കാനും ബിജെപിയുടെ അധാർമ്മിക അജണ്ടകൾക്കെതിരെ പോരാടാനും കോൺഗ്രസ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. സമാധാനവും നിലനിർത്താൻ ജമ്മു കശ്മീർ ജനതയോട് യോഗം അഭ്യർഥിച്ചു. ജമ്മുകശ്മീരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണെന്നും പുറത്തുനിന്നുള്ള ഇടപെടലുകൾ അനുവദിക്കില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതി അറിയിച്ചു. രാജി വച്ച അംഗങ്ങളും പ്രവർത്തി സമിതിയിൽ പങ്കെടുത്തിരുന്നു. ശനിയാഴ്ച പുതിയ കോൺഗ്രസ് അധ്യക്ഷന്മാർ തെരഞ്ഞെടുക്കാൻ പ്രവർത്തക സമിതി വീണ്ടും ചേരും.