LiveTV

Live

National

നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ താഴ്‍വര; അജിത് ദോവല്‍ കശ്മീരില്‍

അതിശക്തമായ സുരക്ഷയാണ് എല്ലായിടത്തും.

നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ താഴ്‍വര; അജിത് ദോവല്‍ കശ്മീരില്‍

ജമ്മു കശ്മീര്‍ വിഭജന ബില്‍ പാസാക്കിയത് ശേഷം സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍. വിവിധ മേഖലകളിലെ സുരക്ഷ അവലോകനത്തിന് ശേഷം ഉന്നതതല യോഗം ചേരും. മുതിര്‍ന്ന നേതാക്കളെല്ലാം വീട്ടു തടങ്കലില്‍ തുടരുകയാണ്.

ഞായറാഴ്ച അര്‍ധരാത്രി അപ്രതീക്ഷിതമായി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ തന്നെയാണ് മൂന്നാം ദിവസം അവസാനിക്കുമ്പോഴും ജമ്മു കശ്മീര്‍. തടവിലല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ പറ്റി വിവരമില്ല. വീട്ടുതടങ്കലില്‍ തന്നെയാണെന്ന് ഫറൂഖ് അബ്ദുള്ള മാധ്യമങ്ങളെ അറിയിച്ചിരുന്നു.

നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ താഴ്‍വര; അജിത് ദോവല്‍ കശ്മീരില്‍

നിരോധനാജ്ഞ തുടരുകയാണ്. റദ്ദാക്കിയ മൊബൈല്‍ - ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചിട്ടില്ല. റോഡ് ഗതാഗതവും നിയന്ത്രിച്ചിരിക്കുകയാണ്. അതിശക്തമായ സുരക്ഷയാണ് എല്ലായിടത്തും.

അടിയന്തര ആവശ്യങ്ങള്‍ക്ക് മറ്റിടങ്ങളിലേക്ക് പോകാന്‍ അനുവദിച്ചു തുടങ്ങി എന്നതാണ് ഏക ആശ്വാസം. ജമ്മു കശ്മീരില്‍ താമസിച്ച് സ്ഥിതി വിലയിരുത്തുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍. ഒരോ മേഖലയിലെയും സുരക്ഷ പരിശോധിക്കുകയും പ്രദേശവാസികളുമായി സമയം ചിലവഴിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് ശേഷം ഉന്നത തല യോഗം ചേര്‍ന്ന് സുരക്ഷ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തെ തുടര്‍ന്ന് തീരുമാനം മാറ്റി. ഔദ്യോഗിക ദുഖാചരണത്തിന് ശേഷം സന്ദര്‍ശന തിയതി നിശ്ചയിക്കും.