LiveTV

Live

National

ലാലുവിന്റെ മകന്‍ കഞ്ചാവടിച്ചാല്‍ പരമശിവന്‍, വെളിപ്പെടുത്തലുമായി മുന്‍ഭാര്യ

നീളമുള്ള സ്കേര്‍ട്ടും ബ്ലൌസുമണിഞ്ഞ് പനങ്കുല പോലെയുള്ള വിഗ്ഗും വെച്ച് ചിലപ്പോള്‍ രാധയാവും. ചിലപ്പോള്‍ ദേഹമാസകലം ഭസ്മവും വാരിപ്പൂശി ശിവനായി അവതരിക്കും

ലാലുവിന്റെ മകന്‍ കഞ്ചാവടിച്ചാല്‍ പരമശിവന്‍, വെളിപ്പെടുത്തലുമായി മുന്‍ഭാര്യ

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാറിലെ തന്നെ മുന്‍ ആരോഗ്യ മന്ത്രിയുമായ തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായി ഭര്‍ത്താവില്‍ നിന്നും സംരക്ഷണമാവശ്യപ്പെട്ട് കുടുംബകോടതിയില്‍ നല്‍കിയ പരാതി തുടങ്ങുന്നതിങ്ങനെയാണ്. തന്റെ ഭര്‍ത്താവ് കഞ്ചാവിന് അടിമയാണെന്നും തന്നെ നിരന്തരം അക്രമിക്കുന്നെന്നും കാണിച്ചാണ് വിവാഹ മോചനം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഐശ്വര്യയുടെ പരാതി ഇങ്ങനെ.

“വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം കഞ്ചാവിന് അടിമായാണെന്ന് എനിക്ക് മനസിലായി. ചില ദിവസങ്ങളില്‍ അമിതമായി കഞ്ചാവ് ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം ദൈവമാണ്. രാധയായും കൃഷ്ണനായും അദ്ദേഹം വേഷ പ്രച്ഛന്നനായി സ്വയം അവതരിക്കും. നീളമുള്ള സ്കേര്‍ട്ടും ബ്ലൌസുമണിഞ്ഞ് പനങ്കുല പോലെയുള്ള വിഗ്ഗും വെച്ച് ചിലപ്പോള്‍ രാധയാവും. ചിലപ്പോള്‍ ദേഹമാസകലം ഭസ്മവും വാരിപ്പൂശി ശിവനായി അവതരിക്കും

ലാലുവിന്റെ മകന്‍ കഞ്ചാവടിച്ചാല്‍ പരമശിവന്‍, വെളിപ്പെടുത്തലുമായി മുന്‍ഭാര്യ

ഇത് ശ്രദ്ധയില്‍ പെട്ട ഉടന്‍ അദ്ദേഹത്തോട് കഞ്ചാവ് ഉപയോഗിക്കരുതെന്നും ഇനി മേലില്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കരുതെന്നും പറഞ്ഞപ്പോള്‍ മറുപടി വളരെ വിചിത്രമായിരുന്നു. ഭഗവാന്‍ ശിവാന്റെ വഴിപാടാണ് കഞ്ചാവ്.

ഞാന്‍ അതെങ്ങനെ ഉപയോഗിക്കാതിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യം. ഇക്കാര്യം ഞാന്‍ അദ്ദേഹത്തിന്റെ അമ്മയോടും സഹോദരിയോടും സംസാരിച്ചപ്പോള്‍ തങ്ങള്‍ക്കും അദ്ദേഹം അങ്ങനെ പെരുമാറുന്നതിനോട് യോജിപ്പില്ലെന്നും പക്ഷെ നിര്‍ഭാഗ്യവശാല്‍ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് അവര്‍ കയ്യൊഴിയുകയായിരുന്നു”.

ലാലുവിന്റെ മകന്‍ കഞ്ചാവടിച്ചാല്‍ പരമശിവന്‍, വെളിപ്പെടുത്തലുമായി മുന്‍ഭാര്യ

മാത്രമല്ല തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറഞ്ഞ് തേജ് തന്നെ നിരന്തരം മനസികമായി ബുദ്ധിമുട്ടിക്കാറുണ്ടെന്നും, സ്ത്രീകള്‍ കുടുംബമുണ്ടാക്കാനും ഭക്ഷണമുണ്ടാക്കാനും മാത്രം വിധിക്കപ്പെട്ടവരാണെന്ന് നിരന്തരം പറയാറുണ്ടെന്നും ഐശ്വര്യ പരാതിയില്‍ പറയുന്നു.

ലാലുവിന്റെ മകന്‍ കഞ്ചാവടിച്ചാല്‍ പരമശിവന്‍, വെളിപ്പെടുത്തലുമായി മുന്‍ഭാര്യ

മാത്രമല്ല തേജ് പ്രതാപിന്റെ കുടുംബവും തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും യുവതി പറയുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷം തന്നെ തേജ് പ്രതാപ് യാദവ് പാട്ന കോടയില്‍ വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തിരുന്നു.