LiveTV

Live

National

കശ്മീര്‍ പ്രമേയം വലിച്ചുകീറിയ ടി.എന്‍ പ്രതാപനും ഹൈബി ഈഡനും സ്പീക്കറുടെ ശാസന 

ചേംബറിൽ വിളിച്ചു വരുത്തിയാണ് ശാസിച്ചത്.

കശ്മീര്‍ പ്രമേയം വലിച്ചുകീറിയ ടി.എന്‍ പ്രതാപനും ഹൈബി ഈഡനും സ്പീക്കറുടെ ശാസന 

ജമ്മു കശ്മീർ വിഭജന ബില്ലും പ്രത്യേക അധികാരം റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്സഭയില്‍ എത്തി. പ്രമേയം കീറിക്കളഞ്ഞതിന് കോൺഗ്രസ് എം.പിമാരായ ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവരെ സ്പീക്കർ ശാസിച്ചു. ചേംബറിൽ വിളിച്ചു വരുത്തിയാണ് ശാസിച്ചത്.

ഇന്നലെ രാജ്യസഭയില്‍ ജമ്മു കശ്മീർ വിഭജന ബില്ലും പ്രത്യേക അധികാരം റദ്ദാക്കുന്നതിനുള്ള പ്രമേയവും രാജ്യസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക അധികാരം അനുവദിച്ചിരുന്ന ഭരണഘടനയുടെ 370ആം വകുപ്പ് റദ്ദാക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന് രാഷ്ട്രപതി ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. ജമ്മുകശ്മീരിനെ ലഡാക്ക് എന്നും ജമ്മുകശ്മീര്‍ എന്നുമായി വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുക എന്നതാണ് വിഭജന ബില്ലിലെ ശിപാര്‍ശ. ശക്തമായ ഭൂരിപക്ഷ മുള്ളതിനാല്‍ ബില്ലിന്‍മേല്‍ ലോക്സഭയില്‍ സര്‍ക്കാരിന് ആശങ്കകള്‍ ഇല്ല.