LiveTV

Live

National

കശ്മീര്‍ വിഭജനം; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി

അഭിഭാഷകന്‍ മനോഹര്‍ലാല്‍ ശര്‍മ്മയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കശ്മീര്‍ വിഭജനം; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി

കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

അഭിഭാഷകന്‍ മനോഹര്‍ലാല്‍ ശര്‍മ്മയാണ് ഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ട്രപതിയുടെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണ്. അത് റദ്ദാക്കണമെന്ന് ഹരജിയില്‍ പറയുന്നു.

ഇത്തരം വിജ്ഞാപനത്തിലൂടെ 370ാം അനുച്ഛേദം ഭേദഗതി ചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരമില്ല. സര്‍ക്കാര്‍ പാര്‍ലമെന്‍റ് നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്ന് അഭിഭാഷന്‍ നാളെ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടേക്കും.