LiveTV

Live

National

ജമ്മുകശ്മീര്‍; വ്യക്തതയില്ലാതെ കോണ്‍ഗ്രസ്

കശ്മീര്‍ ആഭ്യന്തര വിഷയമാണോ എന്ന അധിര്‍ രഞ്ജന്‍ ചൗധരിയുടെ നാക്കുപിഴവ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.

ജമ്മുകശ്മീര്‍; വ്യക്തതയില്ലാതെ കോണ്‍ഗ്രസ്

ജമ്മുകശ്മീര്‍ പ്രമേയത്തിലും പുനഃസംഘടന ബില്ലിലും അവ്യക്തമായ നിലപാടുമായി കോണ്‍ഗ്രസ് ലോക്‌സഭയില്‍. രാഹുല്‍ ഗാന്ധിയും സര്‍ക്കാരിനെതിരെ രംഗത്തുവന്നു. അതേസമയം, കശ്മീര്‍ ആഭ്യന്തര വിഷയമാണോ എന്ന അധിര്‍ രഞ്ജന്‍ ചൗധരിയുടെ നാക്കുപിഴവ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.

അതിനിടെ വിഭജനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. കശ്മീര്‍ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ചേരുകയാണ്.

കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിന്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശമാണ് കോണ്‍ഗ്രസിനെ സഭയില്‍ വെട്ടിലാക്കിയത്. കശ്മീര്‍ ആഭ്യന്തരവിഷയമാണോ എന്ന അധിന്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയുള്ള സോണിയ ഗാന്ധിയുടെ പ്രതികരണത്തില്‍ നിന്നു തന്നെ അതൃപ്തി വ്യക്തമായിരുന്നു. ഇതിന് പിന്നാലെ പരാമര്‍ശം ഒഴിവാക്കേണ്ടിയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തു.

വീണുകിട്ടിയ അവസരം കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത്ഷാ ഉപയോഗിക്കുകയും ചെയ്തു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണെന്നുമായിരുന്നു അമിത്ഷായുടെ പ്രതികരണം.