LiveTV

Live

National

വര്‍‌ഗീയതയും ഗുണ്ടായിസവും അംഗീകരിക്കില്ല, മോദി വിരുദ്ധനാക്കപ്പെടുന്നതില്‍ സന്തോഷം; മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍

സര്‍ക്കാര്‍ അജണ്ടകള്‍ക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്റെ പുരസ്കാരം ഒരു പാഠമാണ് 

 വര്‍‌ഗീയതയും ഗുണ്ടായിസവും അംഗീകരിക്കില്ല, മോദി വിരുദ്ധനാക്കപ്പെടുന്നതില്‍ സന്തോഷം; മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍

മാധ്യമങ്ങള്‍ അടക്കം എല്ലാ സംവിധാനങ്ങളും സര്‍ക്കാരിന് ജയ് വിളിക്കുന്ന കാലത്ത് അംഗീകരിക്കപ്പെട്ടത് മഹത്തരമായി കാണുന്നുവെന്ന് രമണ്‍ മഗ്സാസെ പുരസ്കാര ജേതാവും എന്‍.ഡി.റ്റി.വി മാനേജിംഗ് എഡിറ്ററുമായ രവീഷ് കുമാര്‍ മീഡിയാവണിനോട്. സര്‍ക്കാര്‍ അജണ്ടകള്‍ക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്റെ പുരസ്കാരം ഒരു പാഠമാണ്. ഇന്ത്യയില്‍‌ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ചെറിയൊരു തുരുത്തില്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും രവീഷ് കുമാര്‍ പറഞ്ഞു.

പുരസ്കാര ലബ്ദിക്ക് പിന്നാലെ വന്നുകൊണ്ടിരിക്കുന്ന അഭിനന്ദ സന്ദേശങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തികൊണ്ടായിരുന്നു രവീഷിന്റെ പ്രതികരണം. മുഖ്യധാര മാധ്യങ്ങളെയെല്ലാം സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു കഴിഞ്ഞു എന്ന് രവീഷ് കുമാര്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ നയത്തെയാണ് എതിര്‍ക്കാറുള്ളത്, വര്‍‌ഗീയതയും ഗുണ്ടായിസവും വിദ്വേഷവും ഒരു കാലത്തും താന്‍ അംഗീകരിക്കില്ല. അതിന്റെ പേരില്‍ മോദി വിരുദ്ധനാക്കപ്പെടുന്നത് സന്തോഷകരം. കേരളത്തിലെ അടക്കം ദക്ഷിണേന്ത്യയിലെ തന്റെ സ്ഥിരം പ്രേക്ഷകരോട് അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും രവീഷ് മറച്ച് വച്ചില്ല.

ഏഷ്യന്‍ നൊബേല്‍ എന്നറിയപ്പെടുന്ന രമണ്‍ മാഗ്സാസെ പുരസ്കാരം രണ്ട് ദിവസം മുന്‍പാണ് എന്‍.ഡി.ടി.വി ഇന്ത്യയുടെ മാനേജിംഗ് എഡിറ്റര്‍ രവീഷ് കുമാറിനെ തേടിയെത്തിയത് .