LiveTV

Live

National

കശ്മീര്‍ വിഭജനം: ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശവുമായി പി.കെ കുഞ്ഞാലിക്കുട്ടി

രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്ത പണിയാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി

കശ്മീര്‍ വിഭജനം: ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശവുമായി പി.കെ കുഞ്ഞാലിക്കുട്ടി

ജമ്മു കശ്മീര്‍ വിഭജന ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. വീണ്ടും ഭരണത്തിലെത്തിയത് എന്തും ചെയ്യാനുള്ള അധികാരമായി ധരിക്കരുത്. കശ്മീരില്‍ നിന്നുള്ള അംഗങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ പോലും കേന്ദ്രം സഹിഷ്ണുത കാണിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ പറഞ്ഞു.

കേന്ദ്രം യുദ്ധസമാന സാഹചര്യമുണ്ടാക്കി. മൃഗീയ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കരുത്. രണ്ടാമതും അധികാരത്തിലെത്തിയത് എന്തും ചെയ്യാനുള്ള അധികാരമാണെന്ന് ധരിക്കരുത്. കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് ഭീകരരെ സഹായിക്കലാണ്. ഇന്ന് ആഘോഷിക്കുന്ന ഈ നീക്കത്തിന്റെ പേരില്‍ ഒരു കാലത്ത് ദുഃഖിക്കേണ്ടി വരും. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്ത പണിയാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.