LiveTV

Live

National

ബി.ജെ.പി തീ കൊണ്ടാണ് കളിക്കുന്നതെന്ന് ദിനേശ്​ ഗുണ്ടു റാവു

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370ാം വകുപ്പ് റദ്ദാക്കിയ സംഭവത്തിലാണ് ഗുണ്ടു റാവുവിന്റെ പ്രതികരണം

ബി.ജെ.പി തീ കൊണ്ടാണ് കളിക്കുന്നതെന്ന് ദിനേശ്​ ഗുണ്ടു റാവു

ബി.ജെ.പി തീ കൊണ്ടാണ് കളിക്കുന്നതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370ാം വകുപ്പ് റദ്ദാക്കിയ സംഭവത്തിലാണ് ഗുണ്ടു റാവുവിന്റെ പ്രതികരണം. ബി.ജെ.പി തീ കൊണ്ടാണ് കളിക്കുന്നതെന്നും ഈ നടപടി ആപത്ത് ഗുരുതരമായ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ നീക്കം രാജ്യത്തിന്റെ ഐക്യത്തിനും ഭാവിക്കും ദോഷകരമാണ്. ഇത് കേവലം കാശ്മീരില്‍ മാത്രം ഒതുങ്ങുന്നതല്ല.

മറിച്ച് രാജ്യത്താകമാനം ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഗുണ്ട് റാവു ഓര്‍മ്മിപ്പിച്ചു. ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്താൽ ഗുരുതര പ്രത്യാഘാതമുണ്ടാവും. രാജ്യത്ത് നിലനില്‍ക്കുന്ന ഗുരുതര പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.