LiveTV

Live

National

ഉത്തരേന്ത്യയില്‍ കനത്ത മഴ; തലസ്ഥാന നഗരിയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്

വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

ഉത്തരേന്ത്യയില്‍ കനത്ത മഴ; തലസ്ഥാന  നഗരിയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്

ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ കനത്തമഴ. ഡല്‍ഹിയില്‍ പലറോഡുകളും വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം താറുമാറായി. വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ എട്ട് മുതല്‍ 12 വരെയാണ് തസ്ഥാന നഗരിയില്‍ കനത്ത മഴ പെയ്തത്.

സെന്‍ട്രല്‍ ഡല്‍ഹി , ഡല്‍ഹി വിമാനത്താവളം, ഹരിയാനയോട് അതിര്‍ത്തി പങ്കിടുന്ന ദ്വാരക അടക്കമുള്ള മേഖലയിലില്‍ ഇടയോട് കൂടിയ മഴ പെയ്തു. പാര്‍ലമെന്റിന് പരിസരത്തെ റോഡുകളിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടത് അല്‍പസമയം ഗതാഗതം താറുമാറാക്കി. വിവിധയിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഒഡീഷ. ചത്തീസ്ഘഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും വിവിധ ഇടങ്ങളില്‍ കനത്ത മഴ പെയ്തു.

ഡല്‍ഹിയില്‍ അടുത്ത രണ്ട് ദിവസും മറ്റു സംസ്ഥാനങ്ങളില്‍ മുന്ന് മുതല്‍ നാല് ദിവസം വരെയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ താപനിലയില്‍ കുറവുണ്ടായിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.