LiveTV

Live

National

ആര്‍ട്ടിക്കിള്‍ 370: കോണ്‍ഗ്രസില്‍ ഭിന്നത, സോണിയ എം.പിമാരുടെ യോഗം വിളിച്ചു

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ ഒരു പ്രതികരണവും നടത്തിയില്ല

ആര്‍ട്ടിക്കിള്‍ 370: കോണ്‍ഗ്രസില്‍ ഭിന്നത, സോണിയ എം.പിമാരുടെ യോഗം വിളിച്ചു

ജമ്മു കാശ്മീര്‍ വിഭജന ബില്ലും പ്രത്യേക അധികാരം റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്സഭയില്‍ എത്തുമെന്നിരിക്കെ സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ കോണ്‍ഗ്രസ് എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കി. വിഷയത്തില്‍ സര്‍ക്കാരിനെ പൂര്‍ണമായി എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമുണ്ട്. നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി എംപിമാരുടെ യോഗം വിളിച്ചു.

കഴിഞ്ഞ ദിവസം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രനടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും എതിരഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത് ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് ആത്മഹത്യാപരമാണെന്ന് വിശദീകരിച്ചുകൊണ്ടാണ്. ദീപേന്ദര്‍ ഹൂഡ, അദിതി സിങ്, ജനാര്‍ദന്‍ ദ്വിവേദി തുടങ്ങിയവരും പാര്‍ട്ടി നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ ഒരു പ്രതികരണവും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. പ്രസ്താവനയോ ട്വീറ്റോ ഇരുവരും നടത്താത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.