LiveTV

Live

National

മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം

മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാസ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.

ദീർഘനാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുഷമ സ്വരാജ്. ഇതിനിടയിലാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഹൃദയാഘാതത്തെ തുടർന്നായി അന്ത്യം. മരണം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര മന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും വലിയ നിര തന്നെ എയിംസ് ആശുപത്രിയിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തി. മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാരം. അതിനു മുൻപായി ആയി 11:00 വരെ വരെ വസതിയിലും ശേഷം 3 മണി വരെ ബി.ജെ.പി ആസ്ഥാനത്തും പൊതുദർശനത്തിനു വെയ്ക്കും.

അന്തസ്, ധൈര്യം, സമഗ്രത എന്നിവയുടെ പ്രതീകമായ നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായമാണ് അവസാനിക്കുന്നതിന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.അസാധാരണ നേതാവും പ്രശസ്ത പ്രാസംഗികയും മികച്ച പാർലമെന്റേറിയനുമായിരുന്നു സുഷമാ സ്വരാജ് എന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. മിസോറാം മുൻ ഗവർണറും സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശൽ ആണ് ഭർത്താവ്.