LiveTV

Live

National

ഉന്നാവ് പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി 

നിലവില്‍ ലഖ്നൌവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വെന്റിലേറ്ററിലാണ് പെണ്‍കുട്ടി 

ഉന്നാവ് പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. നിലവില്‍ ലഖ്നൌവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വെന്റിലേറ്ററിലാണ് പെണ്‍കുട്ടി. അതിനിടെ പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോമയിലാണെന്നും യന്ത്രസഹായത്തോടെയല്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.