LiveTV

Live

National

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഓഹരിവിപണിയിലും വന്‍വീഴ്ച

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച ആശങ്കയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. 

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഓഹരിവിപണിയിലും വന്‍വീഴ്ച

ഇന്ത്യൻ ഓഹരിവിപണിയിൽ വന്‍ വീഴ്ച. കനത്ത നഷ്ടത്തോടെയാണ് ഇന്ന് ഓഹരി വിപണി വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 654 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 207 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 1.76 ശതമാനം ഇടിഞ്ഞ് 36,464 ലേക്ക് എത്തിയപ്പോള്‍ നിഫ്റ്റി 1.88 ശതമാനം ഇടിഞ്ഞ് 10,790 ലേക്ക് എത്തി.

പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ, എനർജി, ഇൻഫ്ര, ഐ.ടി ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച ആശങ്കയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. വിനിമയനിരക്കിൽ ഡോളറിനെതിരെ 70.58 എന്ന നിരക്കിലാണ് ഇന്നത്തെ ഇന്ത്യൻ രൂപയുടെ മൂല്യം. 98 പൈസയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ മെയ് 17 ന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം 70 ന് മുകളില്‍ എത്തുന്നത്.