LiveTV

Live

National

കശ്മീരില്‍ സുരക്ഷ ശക്തമാക്കി; പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

എണ്ണായിരത്തോളം സൈനികരെ കൂടി കശ്മീര്‍ താഴ്‍വരയില്‍ വിന്യസിപ്പിക്കും

 കശ്മീരില്‍ സുരക്ഷ ശക്തമാക്കി; പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

ജമ്മു കശ്മീര്‍ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. വിഭജിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. എണ്ണായിരത്തോളം സൈനികരെ കൂടി കശ്മീര്‍ താഴ്‍വരയില്‍ വിന്യസിപ്പിക്കും. തീരുമാനം കശ്മീരിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ നടപടി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും നടപടി നിയമവിരുദ്ധവും ഏകാധിപത്യപരവുമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. വിഭജന തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും.