LiveTV

Live

National

ജമ്മു കശ്മീര്‍ വിഭജന ബില്‍ രാജ്യസഭ പാസാക്കി

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാവിലെ വിജ്ഞാപനമിറക്കിയിരുന്നു.

ജമ്മു കശ്മീര്‍ വിഭജന ബില്‍ രാജ്യസഭ പാസാക്കി

ജമ്മു കശ്മീര്‍ വിഭജന ബില്‍ രാജ്യസഭ പാസാക്കി. 125 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന പ്രമേയവും രാജ്യസഭ പാസാക്കി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാവിലെ വിജ്ഞാപനമിറക്കിയിരുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പ്രമേയം വൈകീട്ട് രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷം എതിര്‍പ്രമേയം അവതരിപ്പിച്ചെങ്കിലും ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സഭാ അധ്യക്ഷന്‍ തള്ളി. ജമ്മു കശ്മീര്‍ സംവരണ നിയമ ഭേദഗതി ബില്ലും ശബ്ദവോട്ടില്‍ പാസായി. തുടര്‍ന്നാണ് വിഭജന ബില്ലില്‍ വോട്ടടുപ്പ് നടന്നത്. പ്രതിപക്ഷത്തുളള എ.എ.പിയും ബി.എസ്.പിയും സര്‍ക്കാരിനൊപ്പം നിന്നു. എന്‍.ഡി.എ ഇതര കക്ഷികളായ അണ്ണാ ഡിഎംകെയും, ബി.ജെ.ഡിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ടി.ഡി.പിയും ബില്ലിനെ അനുകൂലിച്ചു. ഇതോടെ സര്‍ക്കാരിന് കാര്യങ്ങള്‍ അനായാസമായി.

എന്‍.ഡി.എ കക്ഷിയായ ജെ.ഡി.യു ബില്ലിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്. പ്രതിപക്ഷത്തിന് ഒരു സൂചന പോലും നല്‍കാതെയുള്ള ആസൂത്രിത നീക്കങ്ങളായിരുന്നു കശ്മീര്‍ വിഷയത്തില്‍ സഭയിലും പുറത്തും കേന്ദ്ര സര്‍ക്കാരിന്‍റെത്. എല്ലാ തരത്തിലും ജനാധിപത്യത്തിന്‍റെ വധമാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാനബി ആസാദ് കുറ്റപ്പെടുത്തി. പ്രതിഷേധിത്തിനിടെ പി.ഡി.പി അംഗങ്ങളായ മിര്‍ ഫയാസും നാസിര്‍ അഹമ്മദ് ലവായിയും ഭരണഘടനയുടെ പകര്‍പ്പ് കീറി എറിയുന്നതിനും അധ്യക്ഷന്‍ ഇവരെ പുറത്താക്കുന്നതിനും രാജ്യസഭ സാക്ഷ്യം വഹിച്ചു.