LiveTV

Live

National

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചു; 370ാം വകുപ്പ് റദ്ദാക്കി

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ചു. പ്രതിപക്ഷത്തിന്‍റെ കനത്ത പ്രതിഷേധത്തിനിടെ പ്രമേയവും ബില്ലും ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചു; 370ാം വകുപ്പ് റദ്ദാക്കി

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370ആം അനുച്ഛേദം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ചു. പ്രതിപക്ഷത്തിന്‍റെ കനത്ത പ്രതിഷേധത്തിനിടെ ഇത് സംബന്ധിച്ച പ്രമേയവും ബില്ലും ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു.

പ്രതിപക്ഷത്തിന് ഒരു സൂചന പോലും നല്‍കാതെയുള്ള ആസൂത്രിത നീക്കങ്ങളായിരുന്നു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റേത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക കേന്ദ്ര മന്ത്രിസഭാ യോഗം. ശേഷം 11.10ഓടെ രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയും പ്രമേയ അവതരണവും.

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് മിനിട്ടുകള്‍ക്കകം തന്നെ രാഷ്ട്രപതിയുടെ അംഗീകാരവും കിട്ടി. കനത്ത പ്രതിപക്ഷ ബഹളത്തെ അവഗണിച്ച് ജമ്മു കശ്മീര്‍ വിഭജന പ്രസ്താവനയും അമിത് ഷാ നടത്തി. ബില്ലും അവതരിപ്പിച്ചു. സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. കശ്മീർ നിയമസഭയുണ്ടാകും. ലഡാക്കിന് ഉണ്ടാകില്ല. ജനാധിപത്യത്തിന്‍റെ വധമാണ് നടന്നതെന്ന് സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

അതിനിടെ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് പി.ഡി.പി അംഗങ്ങളായ മിര്‍ ഫയാസും നാസിര്‍ അഹമ്മദ് ലവായിയും ഭരണഘടനയുടെ പകര്‍പ്പ് രാജ്യസഭയില്‍ കീറിയെറിഞ്ഞു. ഇവരെ സഭാ അധ്യക്ഷന്‍ പുറത്താക്കി.

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചു; 370ാം വകുപ്പ് റദ്ദാക്കി