LiveTV

Live

National

കശ്മീരിലെ ഭീകരവാദത്തിന് കാരണം പ്രത്യേക പദവിയെന്ന് അമിത് ഷാ; മറ്റൊരു ഫലസ്തീന്‍ സൃഷ്ടിക്കരുതെന്ന് സി.പി.എം 

സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ഇരു സഭകളിലും അതിശക്തമായ ഭാഷയിലാണ് മിക്ക പ്രതിപക്ഷ നേതാക്കളും സംസാരിച്ചത്.

കശ്മീരിലെ ഭീകരവാദത്തിന് കാരണം പ്രത്യേക പദവിയെന്ന് അമിത് ഷാ; മറ്റൊരു ഫലസ്തീന്‍ സൃഷ്ടിക്കരുതെന്ന് സി.പി.എം 

ജമ്മു കശ്മീരിലെ ഭീകരവാദത്തിന്‍റെ മൂല കാരണം പ്രത്യേക പദവിയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിലെ ചര്‍ച്ചക്ക് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. ലോക്സഭയിലും ബില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ഇരു സഭകളിലും അതിശക്തമായ ഭാഷയിലാണ് മിക്ക പ്രതിപക്ഷ നേതാക്കളും സംസാരിച്ചത്.

ബില്‍ അവതരണത്തിന് ശേഷം തുടക്കത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പല തവണ രാജ്യസഭ തടസ്സപ്പെട്ടു. പിന്നീട് ചര്‍ച്ചയോട് സഹകരിച്ച പ്രതിപക്ഷം അതിശക്തമായ ഭാഷയില്‍ സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തു. ഇന്ത്യയില്‍ ഒരു ഫലസ്തീന്‍ ഉണ്ടാക്കാന്‍ കേന്ദ്രം ശ്രമിക്കരുതെന്ന് സി.പി.എം അംഗം കെ.കെ രാഗേഷ് രാജ്യസഭയില്‍ പറഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ കശ്മീരിനെ ഇന്ത്യക്ക് നഷ്ടപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബലും ആഞ്ഞടിച്ചു. അമേരിക്കയും ചൈനയും പാക്കിസ്താനും ഈ സാഹചര്യം ദുരുപയോഗിക്കുമെന്ന് എം.ഡി.എം.കെ നേതാവ് വൈക്കോ പറഞ്ഞു. ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍ നിന്നിറങ്ങിപ്പോയി.