LiveTV

Live

National

ഉന്നാവ് അപകടക്കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കി സി.ബി.ഐ

എം.എല്‍.എയും പ്രതിയുമായ കുല്‍ദീപ് സിംഗ് സൊംഗാറിന്റെ ഉടമസ്ഥതയിലുള്ള വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി 

 ഉന്നാവ് അപകടക്കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കി സി.ബി.ഐ

ഉന്നാവ് അപകടക്കേസില്‍‌ അന്വേഷണം ഊര്‍ജ്ജിതമാക്കി സി.ബി.ഐ. എം.എല്‍.എയും പ്രതിയുമായ കുല്‍ദീപ് സിംഗ് സൊംഗാറിന്റെ ഉടമസ്ഥതയിലുള്ള വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. പെണ്‍കുട്ടിയുടെ വാഹനത്തെ ഇടിച്ചിട്ട ട്രക്കിന്റെ ഉടമയെ ഉടന്‍ ചോദ്യം ചെയ്യും. സൊംഗാറിനെ ജയിലില്‍ സന്ദര്‍ശിച്ചവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.

ഉന്നാവ് ബലാത്സംഗക്കേസിലും വാഹനാപകടക്കേസിലും മുഖ്യപ്രതിയായ കുല്‍ദീപിനെ സി.ബി.ഐ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. സീതാപൂര്‌ ജയിലില്‍ വച്ചുള്ള നടപടി മണിക്കൂറുകളോളം നീണ്ടു. പക്ഷേ കൂടുതല്‍ വിവരങ്ങള്‌ അറിയയേണ്ടതുണ്ടെന്നും അതിനായി സൊംഗാറിനെ കസ്റ്റഡിയില്‍ വേണം എന്നുമാണ് സി.ബി.ഐ നിലാപട്. ഈ ആവശ്യം കോടതിയെ അറിയിക്കാനിരിക്കെയാണ് ഇന്ന് കുല്‍ദീപിന്റെ ഉടമസ്ഥതയിലും ബന്ധത്തിലുമുള്ള വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിയത്. ലക്നൌ, ഉന്നാവ്, ബാന്ധ, ഫത്തേപൂര്‍ എന്നിവിടങ്ങളിലായിവരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന. സൊംഗാറിനെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും.

ട്രക്ക് ഡ്രൈവര്‍ ആശിഷ് പാലിനെയും ക്ലീനര്‍‌ മോഹനെയും കസ്റ്റഡിയില്‍ ലഭിച്ചതോടെ സി.ബി.ഐ ഇന്നലെ മുതല്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് ട്രക്ക് ഉടമയോടും അന്വേഷണ സംഘം വിവരങ്ങള്‍ ആരായും. ഇതോടെ അപകടവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കാനാകുമെന്നാണ് സി.ബി.ഐയുടെ കണക്കുകൂട്ടല്‍, അപകടത്തില്‍ പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അതിനിടെ‌. സേംഗറിന്റെ കൈവശമുള്ള മൂന്ന് തോക്കുകളുടെയും ലൈസൻസ് റദ്ദാക്കാന്‍ ഉന്നാവ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.