LiveTV

Live

National

രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് കുമാരസ്വാമി

കഴിഞ്ഞ 14 മാസത്തെ ഭരണത്തിൽ കർണാടകയ്ക്ക് വേണ്ടി നിരവധി വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു 

രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് കുമാരസ്വാമി

രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി താൻ ആലോചിക്കുകയാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ആകസ്മികമായാണ് താൻ രാഷ്ട്രീയത്തിലേക്കെത്തിയത്. കർണാടകയുടെ മുഖ്യമന്ത്രിയായതും അങ്ങനെ തന്നെയാണ്. എന്നാൽ ഇനി രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. തനിക്ക് രണ്ടു തവണ മുഖ്യമന്ത്രിയാകാൻ ദൈവം അവസരം നൽകി.

കഴിഞ്ഞ 14 മാസത്തെ ഭരണത്തിൽ കർണാടകയ്ക്ക് വേണ്ടി നിരവധി വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. അധികാരത്തിൽ ഇരിക്കുമ്പോൾ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങൾ എല്ലാക്കാലവും ഓർക്കും. ഇനി താൻ കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുമാരസ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്നത്തെ കാലത്ത് രാഷ്ട്രീയം ജനങ്ങള്‍ക്ക് നല്ലതല്ല. ഇന്നുള്ളത് ജാതിയുടെയും പ്രതികാരത്തിന്റെയും രാഷ്ട്രീയമാണ്. എനിക്ക് ഒരു അധികാര സ്ഥാനവും വേണ്ട. ജനങ്ങളുടെ മനസില്‍ എനിക്ക് സ്ഥാനമുണ്ടായാല്‍ മതി...കുമാരസ്വാമി പറഞ്ഞു.

ജൂലൈ 23നാണ് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കര്‍‌ണാടകയിലെ സഖ്യസര്‍ക്കാര്‍ വീണത്. പതിനാലു മാസമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം.എല്‍.എമാര്‍ വോട്ടുചെയ്തു. 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്യുകയും ചെയ്തു.

രാജിക്കത്തുമായി കുമാരസ്വാമി നിയമസഭയില്‍
Also Read

രാജിക്കത്തുമായി കുമാരസ്വാമി നിയമസഭയില്‍

രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കുമാരസ്വാമി
Also Read

രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കുമാരസ്വാമി