LiveTV

Live

National

വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; മാനസിക പ്രശ്നങ്ങളുള്ള വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; മാനസിക പ്രശ്നങ്ങളുള്ള വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് മാനസിക പ്രശ്നങ്ങളുള്ള വൃദ്ധനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബിഹാര്‍ തലസ്ഥാനമായ പാറ്റ്നയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ആക്രമണമാരംഭിച്ചത്. ശാരീരിക അവശതകളും മാനസിക വൈകല്യവുമുള്ള വൃദ്ധന്റെ നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട മര്‍ദനത്തിനൊടുവില്‍ വൃദ്ധന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ആറ് സ്ത്രീകളടക്കം 32 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.